പാലക്കാട്: ടാർ വിലവർദ്ധനയും പ്രതികൂല കാലാവസ്ഥയും കാരണം ഒരു വർഷമായി നിറുത്തിവച്ചിരുന്ന വണ്ടാഴി-പയ്യാങ്കോട് റോഡ് നിർമ്മാണം പുനരാരംഭിച്ചു. വണ്ടാഴി പഞ്ചായത്ത് ഭരണസമിതിയും ടി.എം.ശശി എം.എൽ.എയും നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് പണി പുനരാരംഭിച്ചത്. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ശാരദ ഗോപിനാഥ്, വൈസ് പ്രസിഡന്റ് എസ്.സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.രാധാകൃഷ്ണൻ, വാർഡ് അംഗം കെ.ഗീതാ ജയശീലൻ എന്നിവർ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |