SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

ഡോക്ടർമാരും ജീവനക്കാരും അവധിയി​ൽ, കുടുംബാരോഗ്യ കേന്ദ്രം തുറന്നി​ല്ല,

prathishedam

അടൂർ : കടമ്പനാട് കുടുംബാരോഗ്യകേന്ദ്രം തുറക്കാതെ ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ ഇന്നലെ അവധിയിൽ പ്രവേശിച്ചത് രോഗികളെ വലച്ചു. മൂന്ന് ഡോക്ടർമാരും നഴ്സുമാർ ഉൾപ്പടെയുള്ള ആറ് ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കരുതെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം പാലി​ക്കാതെ കൂട്ടത്തോടെ ലീവ് എടുക്കുകയായി​രുന്നു. ജീവിതശൈലി രോഗങ്ങൾക്ക് മരുന്നു വാങ്ങാനായി​ എത്തി​യ നി​രവധി​ പേർ മടങ്ങി​പോകേണ്ടി​വന്നത് പ്രതി​ഷേധത്തി​നും കാരണമായി​. കോൺ​ഗ്രസി​ന്റെ നേതൃത്വത്തി​ൽ ആരോഗ്യ കേന്ദ്രത്തി​ന് മുന്നി​ൽ നടന്ന പ്രതിഷേധസമരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ണടി പരമേശ്വരൻ, റെജി മാമൻ, ഷിബു ബേബി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.പ്രസന്നകുമാർ, തുഷാര, സലിം ബാവ, ലാൽകുമാർ, ഹരീഷ് പറങ്കാവിള, രാജേഷ് നിലയ്ക്കൽ, സതീശൻ, സനൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL