
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ മാംസം ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വെറ്റിനറി ഡിസ്പൻസറി മുഖേന ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പോത്തുകുട്ടി വളർത്തൽ. ഈ പദ്ധതിയിൽ 48 കർഷകർക്ക് 10 മാസം പ്രായമുള്ള 75 കിലോഗ്രാം ഭാരമുള്ള പോത്തുകുട്ടികളെ നൽകുന്നു. കർഷകർ വളർത്തി മാംസം ഉത്പാദനത്തിന് പാകമാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ വി.പി.വിദ്യാധരപ്പണിക്കർ, വെറ്റിനറി സർജൻ ഡോ.സുമ, ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർമാരായ ജുബിലി, ലതിക, സൗമ്യ, കർഷകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |