SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

പൊലീസ് സ്മൃതിദിനം ആചരിച്ചു

sp

പത്തനംതിട്ട : 1959 ഒക്ടോബർ 21ന് ചൈനീസ് സൈന്യത്തിന്റെ വെടിവയ്പ്പിൽ ജീവൻ ബലിയർപ്പിച്ച 10 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ, സേവനകാലയളവിൽ ധീരരക്തസാക്ഷിത്വം വരിച്ച മുഴുവൻ സേനാംഗങ്ങളെയും സ്മരിക്കുന്ന ദിനത്തിൽ, ജില്ലാ പൊലീസ് ആസ്ഥാനത്ത് അനുസ്മരണം സംഘടിപ്പിച്ചു. പരേഡിൽ സേനാംഗങ്ങൾ ആചാരവെടി മുഴക്കി. ഡി.സി.ആർ.ബി ഡിവൈ.എസ്.പി റോബർട്ട് ജോണി, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരായ എസ്.അഷാദ് (തിരുവല്ല), ആർ.ജയരാജ് (റാന്നി), ജി.സന്തോഷ് കുമാർ (അടൂർ ), ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് ആർ.ചന്ദ്രശേഖരൻ, പൊലീസ് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL