
പത്തനംതിട്ട : ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് വിതരണവും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാക്കളെ ആദരിക്കലും നടത്തി. ജില്ലാപൊലീസ് മേധാവി വി.ജി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദ് ഉൾപ്പെടെയുള്ള ജില്ലയിലെ 5 പൊലീസുദ്യോഗസ്ഥരെ ആദരിച്ചു. പ്രസിഡന്റ് കെ.ബി.അജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.കവിത റിപ്പോർട്ട് അവതരിപ്പിച്ചു. ഡി ശ്യാം കുമാർ, കെ.ജി.സദാശിവൻ, വി.പ്രദീപ്, ശ്യാം കുമാർ , എസ്.അനീഷ്, വി.വിജയകാന്ത് എന്നിവർ പ്രസംഗിച്ചു. പി.എച്ച്.അൻസിം അനുശോചനസന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |