
അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീര സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി മുരളി എൻ.കുടശ്ശനാട് ആധുനിക ഡിജിറ്റൽ വിദ്യാഭ്യാസ രീതിയെ കുറിച്ച് ക്ലാസ്സെടുത്തു. ഗ്രന്ഥശാല സെക്രട്ടറി എസ്.അൻവർഷ, മുഹമ്മദ് കൈസ്, ബിജു പനച്ചിവിള്ള, എസ്.താജുദ്ദീൻ, എൽ.ഷിംന, വി.എസ്.വിദ്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |