SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

വരൂ.. ആഹാരം കഴിക്കാം, സമ്മാനം നേടാം !

തിരുവല്ല: അങ്കവും കാണാം താളിയുമൊടിക്കാം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുകയാണ് കലോത്സവ വേദിയിലെ ഭക്ഷണശാല. മത്സര ഇടവേളയിൽ വിശപ്പകറ്റാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് രുചികരമായ ഭക്ഷണത്തോടൊപ്പം അദ്ധ്യാപകനും രാജ്യാന്തര പരിശീലകനുമായ ബിനു കെ സാമിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സമ്മാനവും വാങ്ങിമടങ്ങാം. അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയാണ് വേറിട്ട രീതികളുമായി ഭക്ഷണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. 26ന് ഭരണഘടനാ വാർഷികം പ്രമാണിച്ച് ഇതുസംബന്ധിച്ച ചോദ്യങ്ങളായിരുന്നു. രണ്ടാംദിനം സാഹിത്യമായിരുന്നു മേഖല. സമ്മാനം ലഭിച്ചവരിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടുന്നു. ജില്ലയ്ക്കകത്തും പുറത്തും നിരവധി മേളകൾക്ക് രുചി പകർന്ന ഓമല്ലൂർ അനിൽ ബ്രദേഴ്സിനാണ് പാചകച്ചുമതല. പതിനൊന്നിനമടങ്ങുന്ന സസ്യാഹാരത്തിൽ പായസവുമുണ്ട്. നഗരസഭ കൗൺസിലർ സജി എം.മാത്യു ചെയർമാനും കെ.പി.എസ്.ടി.എ ജില്ലാസെക്രട്ടറി എസ്.പ്രേം കൺവീനറുമായ ഭക്ഷണ കമ്മിറ്റിക്ക് ഭാരവാഹികളായ ഫിലിപ്പ് ജോർജ്, വി.ജി.കിഷോർ, വർഗീസ് ജോസഫ്, ഫ്രെഡി ഉമ്മൻ, പ്രീത ബി.നായർ,ജോസ് മത്തായി,എസ്. ദിലീപ്കുമാർ, അജിത്ത് ഏബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL