SignIn
Kerala Kaumudi Online
Thursday, 22 October 2026 12.42 PM IST

ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തിയിട്ടും സുഖദർശനം സാദ്ധ്യമായി

police

ശബരിമല : സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിനെത്തിയിട്ടും സുഗമ ദർശനം സാദ്ധ്യമായി. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കാഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിംഗ് വഴി 22,769 പേരും പുൽമേട് വഴി 5175 പേരുമാണ് എത്തിയത്. തിങ്കളാഴ്ച വരെ 30,78,049 ലക്ഷം ഭക്തരാണ് സന്നിധാനത്ത് ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4,45,908 ലക്ഷം പേരാണ് കൂടുതൽ. കഴിഞ്ഞവർഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിംഗ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനയുണ്ട്. കഴിഞ്ഞവർഷം ഈസമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL