
റാന്നി : നോളജ് വില്ലേജിന്റെ ഭാഗമായുള്ള പാത് ഫൈൻഡർ, കോംക്വസ്റ്റ് ട്രെയിനിംഗ് പരിശീലന പരിപാടി റാന്നി സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീ പെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സാണ് പദ്ധതിക്ക് സഹായമൊരുക്കുന്നത്. കരിയർ വിദഗ്ദ്ധൻ അനസ് അൻവർ, പദ്ധതി കോർഡിനേറ്റർ പി.പി.പ്രണവ്, സ്കൂൾ പ്രിൻസിപ്പൽ ഡോ.സ്നേഹ, കോളേജ് മാനേജർ റോയ് മേലേൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |