
ഇടമുറി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ഫുട്ബാൾ അക്കാദമി ആരംഭിച്ചു. റാന്നി കോസ്മോസ് അക്കാദമിയിലെ പരിശീലകരാണ് പരിശീലനം നൽകുന്നത്. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിൽ കിഴക്കേചരുവിൽ അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും ഗോഡ്സ്പീഡ് മൈഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ രേണു.എ, പ്രിൻസിപ്പൽ വിപിൻ സിംഗ്, സ്വരാജ് സോമൻ, സിന്ധു.എം, ശശീന്ദ്രൻ.കെ , ഉമേഷ്, ജോസിമോൻ, ഷിജോ ചേന്നമല, റീന സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |