
അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്നിവിഴ യൂണിറ്റ് വാർഷികം അടൂർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വരിക്കോലിൽ രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.സലി അദ്ധ്യക്ഷത വഹിച്ചു. മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ജി.സലിം കുമാർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ആർ.ജയകുമാർ, കോടിയാട്ട് രാമചന്ദ്രൻ നായർ, എൻ.ജനാർദ്ദനക്കുറുപ്പ്, പി.ജി.ശശികല, കെ.തങ്കപ്പൻ ,വി.മാധവൻ, പി.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റായി പി.കെ.സലിയെയും സെക്രട്ടറിയായി ആർ.ജയകുമാറിനെയും ട്രഷററായി പി.ഹരികുമാറിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |