SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

കഞ്ചാവ്, എം.ഡി.എം.എ, മൂന്ന് യുവാക്കൾ പിടിയിൽ

arrest

അടൂർ : വാഹനപരിശോധനയിൽ 0.17 ഗ്രാം എം ഡി എം എയും കഞ്ചാവുമായി കാറിൽ സഞ്ചരിച്ച യുവാക്കൾ പൊലീസിന്റെ പിടിയിലായി.

പറക്കോട് പരുത്തിപ്പാറ സ്വദേശികളായ നവീൻ (25 ), പനച്ചിവിള പറക്കോട് മിഖ രാജൻ (27) നിരണകാലയിൽ പരുത്തിപ്പാറ അമീർ (20) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം വാഹന പരിശോധന നടത്തിയ പൊലീസ് സംഘത്തെ കണ്ട് കാറിലെത്തിയ യുവാക്കൾ കടന്നുകളയാൻ നടത്തിയ ശ്രമം അപകടത്തിൽ കലാശിച്ചു. മൂന്ന് വാഹനങ്ങളിൽ തട്ടിയ കാർ പരിശോധന നടത്തിയപ്പോൾ ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL