SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

കഴി​ഞ്ഞ ബഡ്ജറ്റി​ൽ ഇടംപി​ടി​ച്ച ജി​ല്ലയി​ലെ പദ്ധതി​കൾ, പ​റ​ഞ്ഞ​തും.., പ​തി​രാ​യ​തും

budjet

പത്തനംതിട്ട : നിറയെ പ്രതീക്ഷകളുമായി വീണ്ടുമൊരു ബഡ്ജറ്റിന് സംസ്ഥാനം കാതോർക്കുകയാണ്. മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും ജില്ലയ്ക്ക് ആവശ്യങ്ങളേറെയുണ്ട്. എന്നാൽ പറഞ്ഞതിലേറെയും പതിരായ കഴിഞ്ഞ ബഡ്ജറ്റ് സമ്മാനിച്ച നിരാശ നൽകുന്ന ആശങ്കകളും ചെറുതല്ല. കഴിഞ്ഞ വർഷം അഞ്ച് മണ്ഡലങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗവും നടപ്പായിട്ടില്ല. കൊട്ടിഘോഷിച്ച പദ്ധതികളിൽ പലതും ഫയലിൽ ഒതുങ്ങുമ്പോൾ ചിലത് പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ഇടംനേടിയ പദ്ധതികളിലൂടെ ഒരു അന്വേഷണം.

വിവിധ മണ്ഡലങ്ങളിലൂടെ

അടൂർ

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികളും തുകയും
പള്ളിക്കൽ സ്മാർട്ട് കൃഷിഭവൻ : 2കോടി രൂപ,
കൊടുമൺ കായിക വിദ്യാലയം :10 കോടി രൂപ
കാർഷിക പരിശീലന കേന്ദ്രം : 3.5 കോടി രൂപ
വടക്കടത്തുകാവ് സ്‌കൂൾ കെട്ടിടം : 1.5 കോടി രൂപ
ആതിരമല ടൂറിസം പദ്ധതി : 4 കോടി രൂപ
പന്നിവിഴ പറക്കോട്‌ തേപ്പുപാറ റോഡ് :12 കോടി രൂപ
മുട്ടാർ നീർച്ചാൽ പുനരുദ്ധാരണം : 5 കോടി രൂപ
അഗ്രോ ബിസിനസ് ഇൻകുബേഷൻ സെന്റർ : രണ്ട് കോടി,


പണി തുടങ്ങിയ പദ്ധതികളും തുകയും

നെല്ലിമുകൾ - തെങ്ങമം വെള്ളച്ചിറ ആനയടി റോഡ് : 10 കോടി,
ഏനാത്ത് ലിങ്ക് റോഡ് നിർമ്മാണം : 3.5 കോടി രൂപ.

ആറൻമുള

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികൾ

ആറൻമുള ഐ.ടി പാർക്ക്. 20 ശതമാനം തുക അനുവദിച്ചെങ്കിലും പദ്ധതി നടപ്പായില്ല.

അരുവിക്കുഴി ടൂറിസം വികസനം

ആറൻമുള വള്ളംകളി പവലിയൻ മേൽക്കൂര നിർമ്മാണം.

പണി തുടങ്ങിയ പദ്ധതികൾ

പത്തനംതിട്ട നഗര വികസനം. പദ്ധതി ചെലവ് 10 കോടി.

ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് .

ആറൻമുള സത്രക്കടവ് പമ്പാതീര റോഡ്.

കോഴഞ്ചേരി മാരാമൺ പമ്പാതീരം സംരക്ഷണം.

തിരുവല്ല

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികളും തുകയും

തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം. പദ്ധതി ചെലവ് : 20 കോടി.

പുല്ലംപ്ളാവിൽ കടവിൽ പുതിയ പാലം. പദ്ധതി ചെലവ് : 8 കോടി.
കുറ്റപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തി​ന് പുതിയ കെട്ടിടം. പദ്ധതി ചെലവ് : 3.5കോടി.
നിരണം ഇരതോടിൽ സബ് സെന്ററും ക്യാമ്പ് ഷെൽട്ടറും. പദ്ധതി ചെലവ് : 5കോടി.

പണി തുടങ്ങിയ പദ്ധതികൾ

കടപ്ര – വീയപുരം റോഡ്. ടെൻഡർ പൂർത്തിയായി. പദ്ധതി ചെലവ് : 10 കോടി.
കാവുംഭാഗം - കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി - മണക്ക് ആശുപത്രി റോഡ്.

പദ്ധതി ചെലവ് : 10 കോടി.
പന്നായി - തേവേരി റോഡ്. പദ്ധതി ചെലവ് : 9.5 കോടി.

റാന്നി

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികൾ.

റാന്നിയിൽ ടൗൺ ഹാൾ

ടൂറിസം സർക്യൂട്ട്, സ്‌കിൽപാർക്ക് രണ്ടാംഘട്ടം

വടശ്ശേരിക്കര പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം

കാവനാൽ പെരുനാട് റോഡ് നിർമ്മാണം

എഴുമറ്റൂർ കൃഷിഭവൻ കെട്ടിടം

വെച്ചൂച്ചിറ മൂല്യവർദ്ധിത ക്ഷീരോത്പാതക യൂണിറ്റ്

ചെറുകോൽ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം

പണി തുടങ്ങിയ പദ്ധതി

ഗ്രാമീണ റോഡുകളുടെ നിർമ്മാണം.

കോന്നി

പ്രഖ്യാപനത്തിൽ ഒതുങ്ങിയ പദ്ധതികൾ.
കോന്നി ഡെന്റൽ കോളേജ്.
പൂങ്കാവ് മാർക്കറ്റ് നവീകരണം : മൂന്ന് കോടി.

കലഞ്ഞൂർ കൺവെൻഷൻ സെന്റർ : 3 കോടി.

മൈലപ്ര മാർക്കറ്റ് നവീകരണം : അഞ്ചുകോടി.

പണി തുടങ്ങിയ പദ്ധതികൾ

പൂങ്കാവ് - പത്തനംതിട്ട റോഡ് : 7 കോടി,

കൊക്കത്തോട് കല്ലേലി റോഡ് : 10 കോടി.

റീ ടെൻഡർ ചെയ്ത പദ്ധതി​കൾ

പുതുവൽ ഉദയ ജംഗ്ഷൻ റോഡ് : 10 കോടി , വയ്യാറ്റുപുഴ ചിറ്റാർ ടൗൺ റോഡ് : 5 കോടി.

ചിറ്റൂർ കടവ് പാലം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL