
റാന്നി : സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് സംഘടിപ്പിച്ച സർക്കുലർ കത്തിച്ചുള്ള സമരം കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. സി.കെ.ബാലൻ, തോമസ് ഫിലിപ്പ്, ജെസ്സി അലക്സ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, റൂബി കോശി, ഷേർളി ജോർജ്, ബെന്നി മഠത്തുംപടി, ചാക്കോ വളയനാട്ട്, ജോൺ എബ്രഹാം, ബിനോജ് ചിറയ്ക്കൽ, റെഞ്ചി പതാലിൽ, ഉഷ തോമസ്, ജോസഫ് കാക്കാനംപള്ളിൽ, അനിൽകുമാർ.പി.വി, റെജി ഉപ്പിടുംപ്പാറ, ഷാജി കരികുളം, ബിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |