
തിരുവല്ല : സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇന്ന് മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് ഇന്നലെ രാവിലെ തിരുവല്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് നിന്ന് സംസ്ഥാന കമ്മിറ്റിഅംഗം കെ.പി.ഉദയഭാനുവിന്റെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ച് തിരുവല്ല ടൗണിലേക്ക് ആനയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ജാഥാ ക്യാപ്ടനും പാനോളി വൽസൻ മാനേജരും അനുശ്രീ അംഗവുമായിരുന്നു. സ്വീകരണത്തിന് എം.സ്വരാജ് മറുപടി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പത്മകുമാർ, പി.ആർ.പ്രസാദ്, ആർ.സനൽകുമാർ, ഫ്രാൻസിസ് വി.ആന്റണി, പി.ബി.സതീശ് കുമാർ, ബിന്ദു ചന്ദ്രമോഹൻ, സി.എൻ.രാജേഷ്, തിരുവല്ല ഏരിയാ സെക്രട്ടറി ബിനിൽകുമാർ, മല്ലപ്പള്ളിഏരിയാ സെക്രട്ടറി ബിനു വർഗീസ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി പി.സി.സുരേഷ് കുമാർ, റാന്നി ഏരിയാ സെക്രട്ടറി ശിവൻകുട്ടി, കെ.ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, ജെനു മാത്യു, ടി.എ.റെജികുമാർ, സുധീഷ് വെൺപാല, ആർ.മനു, എം.സി.അനീഷ് കുമാർ, തങ്കമണി നാണപ്പൻ, സി.കെ.പൊന്നപ്പൻ, കെ.വി മഹേഷ്, കെ.എസ് അമൽ, അനു വി.ജോൺ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |