
പത്തനംതിട്ട: ജില്ലയിലെ പട്ടികവർഗ ഊരുകളിലെ മൂപ്പന്മാർ പട്ടികവർഗ വികസനവകുപ്പ് മന്ത്രി ഒ.ആർ.കേളുവിനെ സെക്രട്ടറിയേറ്റിലെ ഓഫീസിൽ സന്ദർശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാർ മന്ത്രിയുമായി സംസാരിച്ചു. വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവർഗക്കാർക്ക് കൂടുതൽ കൃഷിഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രമോദ് നാരായൺ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |