
അടൂർ : ഇല്ലത്തുകാവ് ക്ഷേത്രത്തിൽ കവർച്ചയും ആക്രമണവും നടന്ന സംഭവത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തുടർച്ചയായുണ്ടായ ക്ഷേത്ര കവർച്ചകളിൽ പൊലീസ് കാഴ്ചക്കാരായി മാറുന്നുവെന്നും ഇല്ലത്തുകാവ് ക്ഷേത്രത്തിൽ ഉൾപ്പെടെ മോഷണങ്ങൾ നടന്നിട്ടും സി സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും മേഖല കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. താലൂക്ക് പ്രസിഡന്റ് ഗോപകുമാർ പറക്കോട് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പുഷ്പൻ ടി.മയൂരം, വൈസ് പ്രസിഡന്റ് സുധാകരൻ പന്നിവിഴ, സെക്രട്ടറി സുദർശനൻ നെല്ലിമുകൾ, മുനിസിപ്പൽ സെക്രട്ടറി മധുകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |