
പത്തനംതിട്ട : കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.രാജേഷ് കുമാർ ക്ലാസ് നയിച്ചു. ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പി.എസ്.മോഹനൻ, റോയ് ഫിലിപ്പ്, മിനി ജിജു ജോസഫ് , വി.എസ്.ആശ, അരുൺ ചന്ദ്രൻ, ജി.ഷാജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |