SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

എൻ.ഡി.ആർ.എഫിനെ നയിക്കാൻ പത്തനംതിട്ട സ്വദേശി

def

ശബരിമല : ശബരിമലയിൽ എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കാൻ അയ്യപ്പസ്വാമിയുടെ നാട്ടുകാരൻ. പത്തനംതിട്ട പ്രമാടം വലഞ്ചുഴി അഭയം വീട്ടിൽ ഡോ.എ.അർജുനാണ് വെള്ളിയാഴ്ച സന്നിധാനത്ത് ചാർജ്ജെടുത്തത്. എൻ.ഡി.ആർ.എഫ് ആരക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാഡന്റാണ് അർജുൻ. നേരത്തെ അതിർത്തി രക്ഷാസേനയിൽ ആയിരുന്ന അർജുൻ ആദ്യമായാണ് ശബരിമലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന് എത്തുന്നത്. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.

സന്നിധാനത്ത് 41 പേരും പമ്പയിൽ 40 പേരും ഉൾപ്പടെ 81 എൻ.ഡി.ആർ.എഫ് സേനയാണ് ശബരിമലയിലുള്ളത്. ദുരന്ത പ്രതിരോധത്തിന്റെ ചുമതലയുള്ള എൻ.ഡി.ആർ.എഫ് സംഘം സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്ന തീർത്ഥാടകരെ ഉടൻ സ്ട്രച്ചറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ജീവൻരക്ഷാപ്രവർത്തനമാണ് പ്രധാനമായും ചെയ്യുന്നത്. പുല്ലുമേട് വഴി വരുന്ന അയ്യപ്പന്മാരുടെ കാര്യത്തിലും ഇത്തരത്തിൽ ജാഗ്രത പുലർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL