SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

പ്രചാരണം മുറുകുന്നു, സ്ഥാനാർത്ഥികൾ ജനങ്ങളിലേക്ക്

can
can

പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സ്ഥാനാർത്ഥികളെല്ലാം വോട്ടുറപ്പിയ്ക്കുന്ന തിരക്കിലാണ്. പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി 9 ദിവസങ്ങൾ മാത്രം. 7ന് വൈകിട്ട് പരസ്യപ്രചാരണം അവസാനിക്കും. എട്ടിന് നിശബ്ദ പ്രചാരണത്തിന് ശേഷം 9ന് വിധിയെഴുതാൻ പോളീഗ് ബൂത്തിലേക്ക്.

ഭവനസന്ദർശനവും സ്‌ക്വാഡ് പ്രവർത്തനങ്ങളും നടക്കുകയാണിപ്പോൾ. ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ സംയുക്ത പര്യടന പരിപാടികളും പുരോഗമിക്കുകയാണിപ്പോൾ. സ്വീകരണയോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

യോഗങ്ങൾ സജീവം

വാർഡുകൾ കേന്ദ്രികരിച്ചും പഞ്ചായത്ത് , ജില്ലാ ഡിവിഷനുകൾ എന്നിവ കേന്ദ്രീകരിച്ചും കൺവെൻഷനുകൾ നടക്കുകയാണ്. പൊതുയോഗങ്ങളിലും കുടുംബസംഗമങ്ങളിലും എം.എൽ.എമാരും മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്. മുന്നണികളുടെ പൊതുയോഗങ്ങളിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 2ന് കോഴഞ്ചേരിയിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കും. 2ന് എൻ.ഡി.എയുടെ പൊതുയോഗത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കും. എൽ.ഡി.എഫിന്റെ കൺവെൻഷനുകളിൽ മന്ത്രിമാരടക്കം ജില്ലയിൽ സജീവമാണ്.

നഗരസഭകളിൽ എൽ.ഡി.എഫിന്റെ മൂന്നുറൗണ്ട് പ്രചരണം പൂർത്തിയായി. കൺവെൻഷനുകളുടെ രണ്ടാംറൗണ്ട് നടന്നുവരികയാണ്. കുടുംബയോഗങ്ങളിലാണ് എൻ.ഡി.എ കൂടുതൽ പ്രതീക്ഷവയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL