SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

തീർത്ഥാടകർക്ക് സുഖദർശനവും സുരക്ഷയും: പമ്പയിൽ തീർത്ഥാടന ഓഫീസ്

malayil

ശബരിമല : ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സുഖദർശനവും സുരക്ഷയും ഉറപ്പാക്കാൻ പമ്പയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീർത്ഥാടന ഓഫീസ് വരും. അടുത്ത വിഷു പൂജകൾക്ക് ശേഷം ഏപ്രിലിൽ തീർത്ഥാടന മാനേജ്മെന്റ് ഓഫീസ് തുറക്കാനാണ് ബോർഡിന്റെ തീരുമാനം. ഇത്തവണ മണ്ഡലകാലത്തിന്റെ തുടക്കത്തിൽ ക്രമീകരണങ്ങൾ പാളിയതിന്റെയും പരാതികൾ ഉയർന്നതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. തീർത്ഥാടനകാലത്തിന് മുന്നോടിയായുള്ള എല്ലാ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ഒക്ടോബറിൽ പൂർത്തീകരിക്കാൻ ഇതിലൂടെ ബോർഡ് ലക്ഷ്യമിടുന്നു. എല്ലാ തയ്യാറെടുപ്പുകൾക്കും സമയക്രമം നിശ്ചയിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തീർത്ഥാടന ഓഫീസ് വരുന്നതിലൂടെ കഴിയും. ഇതിനായി പ്രത്യേക മാന്വൽ തയ്യാറാക്കാൻ മാനേജ്മെന്റ് വൈദഗ്ദ്ധ്യമുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തും.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ബോർഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സീസണിന്റെ

മുന്നൊരുക്കങ്ങൾക്കും വിലയിരുത്തലുകൾക്കും നടത്തിപ്പിനുമായി പമ്പയിൽ ഓഫീസ് തുടങ്ങുന്നത് ഉദ്യോഗസ്ഥരുടെ കൂടി സൗകര്യങ്ങൾ കണക്കിലെടുത്താണ്. ഇത് ശബരിമലയിലെയും പമ്പയിലെയും മുന്നൊരുങ്ങൾക്ക് ഏറെ സഹായകരമാകും. നിലവിൽ തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് മുന്നൊരുക്കങ്ങളുടെ തയ്യാറെടുപ്പുകളെല്ലാം നടക്കുന്നത്.

ലക്ഷ്യമിടുന്നത്

അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് കൃത്യമായ മാന്വൽ തയ്യാറാക്കി എല്ലാ മുന്നൊരുക്കങ്ങളും സമയ ബന്ധിതമായി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തീർത്ഥാടകരുടെ സുഖദർശനവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം പരാതി രഹിതമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. തിരക്ക് നിയന്ത്രണം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ സമീപനം വരുത്താൻ ഇതിലൂടെ കഴിയും. വിവിധ വകുപ്പുകളുടെ ഏകോപനവും സാദ്ധ്യമാകും. ശബരിമലയുമായി ബന്ധപ്പെട്ട ബോർഡിന്റെ കരാറുകൾ എന്ന് തുടങ്ങണം, എപ്പോൾ പൂർത്തിയാക്കണം എന്നത് കൃത്യമായി നിശ്ചയിക്കപ്പെടും. അപ്പം, അരവണ നിർമ്മാണം, ഇവയുടെ കരുതൽ ശേഖരം ഉറപ്പാക്കൽ തുടങ്ങിയവ സാദ്ധ്യമാകും.ശുചീകരണം ഉൾപ്പടെ എല്ലാ വിഭാഗങ്ങളുടെയും ക്രമീകരണത്തിനും നടത്തിപ്പിനും സമയക്രമം നിശ്ചയച്ച് നടപ്പാക്കാൻ കഴിയും.

ജീവനക്കാർ എങ്ങനെ പ്രവർത്തിക്കണെന്നും തീർത്ഥാടകരോട് എങ്ങനെ പെരുമാറണമെന്നും പരിശീലനം നൽകും. തീർത്ഥാടന ഓഫീസ് വരുന്നതോടെ പരാതി രഹിത ശബരിമല തീർത്ഥാടനം അടുത്ത സീസൺ മുതൽ സാദ്ധ്യമാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL