SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

സന്നിധാനം പി.ഒ, 689713

sani

ശബരിമല : 689713, ഇതൊരു സാധാരണ പിൻകോഡ് അല്ല. അയ്യപ്പസ്വാമിയുടെ പിൻകോഡാണിത്. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേർക്ക് മാത്രമേ സ്വന്തമായി പിൻകോഡുള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിഷേതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്. 1963 ലാണ് ശബരിമലയൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. വർഷത്തിൽ മൂന്നു മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കുക. ഇവിടുത്തെ തപാൽ മുദ്രയും ഏറെ പ്രത്യേകതയുള്ളതാണ്. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹം ഇരിക്കും വിധമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിലെ മുദ്ര.

ഈ മണ്ഡല മകരവിളക്ക് കാലത്തും വലിയ തിരക്കാണ് പോസ്റ്റ് ഓഫീസിൽ. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകൾ അയയ്ക്കാൻ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റ് ഓഫീസിൽ എത്തുന്നത്. ചിലർ ശബരിമല ദർശനം നടത്തിയതിന്റെ അനുഭൂതി സ്വന്തം വിലാസത്തിലേക്ക് അയയ്ക്കും. മറ്റ് ചിലർ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ആശംസിച്ചെഴുതും.

ഇത്തവണ പുതിയതായി അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്‌നോളജി (എ.പി.ടി) സംവിധാനവും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ട്. അതുവഴി മറ്റേത് പോസ്റ്റ് ഓഫീസിലും ലഭ്യമാകുന്ന സേവനങ്ങൾ ഇവിടെയും ലഭ്യമാകും. ഭക്തർക്ക് പുറമേ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും ഏറെ ഉപകാരപ്രദമാണ് പോസ്റ്റ് ഓഫീസ്. ഇന്ത്യയിൽ എവിടെയുള്ള ഭക്തർക്കും തൊട്ടടുത്ത തപാൽ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യാനും അവസരമുണ്ട്. ഈ സീസൺ ആരംഭിച്ച് ഇതുവരെ പതിനായിരത്തോളം പോസ്റ്റ് കാർഡുകളാണ് ഇവിടെ നിന്ന് അയച്ചിട്ടുള്ളതെന്ന് പോസ്റ്റ് മാസ്റ്റർ ഷിബു വി.നായർ പറഞ്ഞു. എല്ലാ നാട്ടിൽ നിന്നുമുള്ള ഭക്തരും കത്തുകളയക്കാൻ പോസ്റ്റ് ഓഫീസിൽ വരാറുണ്ട്. സ്ഥിരമായി വരുന്നവരും പുതിയതായി എത്തുന്നവരും ഇതിൽ ഉൾപ്പെടുന്നു. പോസ്റ്റ് മാസ്റ്റർക്ക് പുറമേ ഒരു പോസ്റ്റുമാൻ, രണ്ട് മൾടി ടാസ്‌കിംഗ് സ്റ്റാഫ് എന്നിവരാണ് ഇവിടെ സേവനം അനുഷ്ടിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL