SignIn
Kerala Kaumudi Online
Thursday, 22 October 2026 10.50 AM IST

തദ്ദേശത്തിലെ യു.ഡി.എഫ് ലീഡ്: ഒത്തുപിടിച്ചാൽ നിയമസഭയും

c

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ബ്ളോക്കുകളും നഗരസഭകളും പിടിച്ചെടുത്ത യു.ഡി.എഫ്,​ നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി. ഇടതുകോട്ടകളെല്ലാം തകർത്ത യു.ഡി.എഫിന് ഒത്തുപിടിച്ചാൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും തിരിച്ചുപിടിക്കാമെന്നതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

മന്ത്രി വീണാജോർജിന്റെ മണ്ഡലമായ ആറൻമുളയിലാണ് യു.ഡി.എഫിന് വൻ ലീഡ്. ഇവിടെ 13572 വോട്ടുകളുടെ ലീഡാണ് യു.ഡി.എഫ് നേടിയത്. റാന്നിയിൽ 10827 വോട്ടുകൾ യു.ഡി.എഫിന് കൂടുതൽ ലഭിച്ചു. കോന്നിയിലാണ് കുറഞ്ഞ ലീഡ് 321 വോട്ട്. അഞ്ച് മണ്ഡലങ്ങളിലും പിന്നിലായെങ്കിലും തങ്ങൾക്കുള്ള വോട്ട് ലഭിച്ചിട്ടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.

ആറൻമുള, അടൂർ, തിരുവല്ല മണ്ഡലങ്ങളിൽ എൻ.ഡി.എ അടിത്തറ വോട്ടുകൾ നിലനിറുത്തി.

അതേസമയം, യു.ഡി.എഫിന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ലീഡ് നിലനിറുത്താനായില്ല.

@ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്

തിരുവല്ല

യു.ഡി.എഫ് 57226

എൽ.ഡി.എഫ് 50501

എൻ,ഡി.എ 27804.

(ലീഡ് : 6725)

റാന്നി

യു.ഡി.എഫ് 51911

എൽ.ഡി.എഫ് 40987

എൻ.ഡി.എ 24085

(ലീഡ് : 10927)

കോന്നി

യു.ഡി.എഫ് 52673

എൽ.ഡി.എഫ് 52349

എൻ.ഡി.എ 25931

(ലീഡ് : 324)

ആറൻമുള

യു.ഡി.എഫ് 65293

എൽ.ഡി.എഫ് 51721

എൻ.ഡി.എ 32393

(ലീഡ് : 13572)

അടൂർ

യു.ഡി.എഫ് 57859

എൽ.ഡി.എഫ് 57241

എൻ.ഡി.എ 31749.

(ലീഡ് :618)

@ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്

തിരുവല്ല:

യു.ഡി.എഫ് 53299

എൽ.ഡി.എഫ് 41769

എൻ.ഡി.എ 31444

(ലീഡ് : 11530)

റാന്നി

യു.ഡി.എഫ് 46594

എൽ.ഡി.എഫ് 36997

എൻ.ഡി.എ 30758

(ലീഡ് : 9597)

ആറൻമുള

യു.ഡി.എഫ് 59626

എൽ.ഡി.എഫ് 44939

എൻ.ഡി.എ 38545

(ലീഡ് : 14687)

കോന്നി

യു.ഡി.എഫ് 47488

എൽ.ഡി.എഫ് 44909

എൻ.ഡി.എ 34619

(ലീഡ് : 2579)

അടൂർ

യു.ഡി.എഫ് 51313

എൽ.ഡി.എഫ് 49047

എൻ.ഡി.എ 38740

(ലീഡ് : 2266)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL