SignIn
Kerala Kaumudi Online
Thursday, 25 June 2026 12.54 PM IST

ജന്മവാർഷികം

100

അടൂർ : സംസ്കാരവേദിയും ഒ.എം.ജി ഫൗണ്ടേഷനും ചേർന്ന് അടൂർ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന മിത്രപുരം ഓലിക്കൽ ഒ.എം.വർഗീസിന്റെ നൂറാം ജന്മവാർഷികം 25ന് നടത്തും. ഉച്ചയ്ക്ക് രണ്ടിന് അടൂർ വൈറ്റ് പൊർട്ടിക്കോ ഹോട്ടലിൽ നടക്കുന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ബസലേൽ റമ്പാൻ അദ്ധ്യക്ഷനാകും. കുടുംബ സംഗമം, കവിയിരങ്ങ്, വിദ്യാഭ്യാസ സെമിനാർ, അനുസ്മരണ സമ്മേളനം എന്നിവ ഉണ്ടാകും. ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും സാഹിത്യപ്രതിഭ അവാർഡ് നൽകുമെന്ന് സംസ്കാര വേദി പ്രസിഡന്റ് വർഗീസ് പേരയിൽ, ഒ.എം.ജി ഫൗണ്ടേഷൻ കൺവീനർ ജോൺ വർഗീസ് ഓലിക്കൽ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL