SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.04 AM IST

ആർ.എസ്.പിയിൽ ചേർന്നു

rsp

പത്തനംതിട്ട : കോൺഗ്രസ് എസ് പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റും സംസ്ഥാന നിർവാഹക സമതി അംഗവുമായ മുണ്ടയ്ക്കൽ ശ്രീകുമാർ ഉൾപ്പെടെ 50ൽ പരം പ്രവർത്തകർ കോൺഗ്രസ് എസിൽ നിന്ന് രാജിവച്ച് ആർ.എസ്.പിയിൽ ചേർന്നു. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്.ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മുണ്ടയ്കൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആർ.എസ്.പി അടൂർ മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു, എൻ.സോമരാജൻ, വി.ശ്രീകുമാർ, ബഷീർ റാവുത്തർ, രാജൻ ചാലപ്പള്ളി, പ്രസന്നകുമാർ, മുരളീധരൻ പിള്ള, മഹിളാകോൺഗ്രസ് എസ് ജില്ലാസെക്രട്ടറിമാരാ മായ, മിനി, സാരംഗി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL