
പത്തനംതിട്ട : കള്ളപ്പരാതിയിൽ നിരപരാധിയെ ക്രൂരമായി മർദിച്ച കൂടൽ സ്‌റ്റേഷനിലെ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എസ്.ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയെന്ന വളരെ ലഘുവായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും വകവയ്ക്കാതെ ക്രൂരമർദനം അഴിച്ചുവിടുകയായിരുന്നു. പൊലീസ് സേനയിൽ തുടരാൻ അർഹതയില്ലാത്തവിധമാണ് പ്രവർത്തിച്ചത്. യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ പൊലീസ് സ്റ്റേഷനുകളിൽ ഗരുഡൻതൂക്കം തിരിച്ചുവരികയാണെന്നും ഇതിനെതിരെ എല്ലാജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും രാജു ഏബ്രഹാം വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |