
തിരുവല്ല- മാർത്തോമാ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയിലെ ക്യാപ്റ്റൻ ധനേഷ്, ക്യാപ്റ്റൻ ദീപക്, എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം നേതൃത്വം നൽകി . ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ദുരന്തസന്നദ്ധത, പ്രാഥമിക ശുശ്രൂഷ, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് ക്ലാസുകളും പ്രായോഗിക പരിശീലനവും നടത്തി. ദുരന്തസമയങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ, ജീവൻ രക്ഷാ നൈപുണ്യങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് നൽകാവുന്ന സഹായങ്ങൾ എന്നിവ പ്രദർശനങ്ങളിലൂടെ വിശദീകരിച്ചു. .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അനിത ജോർജ്ജ് വർഗീസ്, എൻഎസ്എസ് വോളന്റിയർമാർ ആയ ബെറ്റ്‌സി, ജൂലിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |