തിരുവല്ല : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബഡ്ജറ്റിൽ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയ യു.ഡി.എഫ് സർക്കാരിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുറമറ്റം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.സി സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്യും. മണ്ഡലത്തിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച രാവിലെ 10നാണ് മാർച്ച്.
തിരുവല്ല നഗരസഭയിലേക്കുള്ള മാർച്ച് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. പെരിങ്ങരയിൽ സി.പി എം ഏരിയ സെക്രട്ടറി ബിനിൽ കുമാറും കുറ്റൂരിൽ സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ. കെ.ജി രതീഷ് കുമാറും നെടുമ്പ്രത്ത് എൽ.ഡി.എഫ് കൺവീനർ അഡ്വ ആർ സനൽ കുമാറും കടപ്രയിൽ ജില്ലാ കമ്മിറ്റിഅംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണിയും നിരണത്ത് കേരള കോൺഗ്രസ് നേതാവ് ചെറിയാൻ പോളച്ചിറയ്ക്കലും കുന്നന്താനത്ത് സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബിനു വറുഗീസും കല്ലൂപ്പാറയിൽ കേരള കോൺഗ്രസ് നേതാവ് സജി അലക്‌സും മല്ലപ്പള്ളിയിലും ഐ.എസ്.ജെ.ഡി ജില്ലാ കൺവീനർ അലക്സ് കണ്ണമലയും ആനിക്കാട് സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ബാബു പാലാക്കലും കവിയൂരിൽ ജനാധിപത്യ കേരള കോൺഗ്രേസ് നേതാവ് പ്രൊഫ ജേക്കബ് എബ്രഹാമും ധർണ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |