
വെച്ചൂച്ചിറ : സർക്കാർ പോളിടെക്‌നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. രജിസ്‌ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10.30 വരെ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ സമർപ്പിച്ചവർക്കും പ്രവേശനത്തിൽ പങ്കെടുക്കാം. നിലവിൽ പോളിടെക്‌നിക്ക് കോളേജിൽ പ്രവേശനം ലഭിച്ചിട്ടുള്ള അപേക്ഷകർ അഡ്മിഷൻ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാൽ മതി. പ്രവേശനത്തിന് എസ്.എസ്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ സർട്ടിഫിക്കറ്റുകൾ, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീകൃത ഫീസ് ഓഫീസിൽ അടയ്ക്കണം. വെബ്‌സൈറ്റ്: https//:polyadmission.org . ഫോൺ: 9074126637, 7994710037, 9447606695, 0473 5266671.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |