SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

സർവേ ആരംഭിച്ചു

s

പത്തനംതിട്ട : സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്, പത്തനംതിട്ട നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസുമായി സഹകരിച്ച് നടത്തുന്ന ദേശീയ സാമ്പിൾ സർവേയുടെ 81ാം റൗണ്ട് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം. 2027 ജൂൺ വരെയാണ് സർവേ.
വീടുകളുടെ സാമ്പത്തികസ്ഥിതി, ആസ്തികൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ, വായ്പാ ബാദ്ധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായ കണക്കെടുപ്പ് നടത്തുന്നതിന് ആൾ ഇന്ത്യ ഡെപ്ത് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവേ, കർഷക കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കാർഷികേതര വരുമാനം, കൃഷി ചെലവുകൾ, കൃഷി ഭൂമി സംബന്ധമായ വിവരങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന് സിറ്റുവേഷൻ അസസ്‌മെന്റ് സർവേ ഓഫ് അഗ്രികൾച്ചറൽ ഹൗസ്‌ഹോൾഡ്‌സ് സർവേകളാണ് ഈ ഘട്ടത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL