SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

വാഹന മോഡിഫിക്കേഷനാകാം, പക്ഷേ നമ്പർപ്ളേറ്റിൽ 'നമ്പർ' വേണ്ട

b

പത്തനംതിട്ട : വാഹനങ്ങളുടെ മോഡിഫിക്കേഷന് സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും നമ്പർപ്ളേറ്റുകളുടെ കാര്യത്തിൽ ഇത് ബാധകമല്ല.

ഇരുചക്ര ,മുച്ചക്ര വാഹനങ്ങളുടെ നമ്പർ പ്‌ളേ​റ്റുകൾക്ക് 200 മീല്ലീമീ​റ്റർ വിതിയും 100 മില്ലീമീ​റ്റർ നിളവും വേണം. സ്വകാര്യ കാറുകൾ, ലൈ​റ്റ് വെഹിക്കിളുകൾ എന്നിവയുടെ നമ്പർ പ്‌ളേ​റ്റുകളുടെ വീതി, നീളം എന്നിവ യഥാക്രമം 340, 200 മില്ലിമീ​റ്റർ ആയിരിക്കണം. മീഡിയം ഹെവി വാഹനങ്ങളുടെ നമ്പർ പ്‌ളേ​റ്റുകളുടെ വലിപ്പം വീതി എന്നിവ 340ഉം നീളം 200ഉം മില്ലിമീ​റ്റർ അയിരിക്കണം. സ്വകാര്യവാഹനങ്ങളിൽ മുന്നിലും പിന്നിലും വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിൽ നമ്പർ രേഖപ്പെടുത്തണം. പൊതുവാഹനങ്ങളിൽ മുന്നിലും പിന്നിലും വശങ്ങളിലും മഞ്ഞ പ്രതലത്തിൽ കറുത്ത നിറത്തിലായിരിക്കണം നമ്പർ രേഖപ്പെടുത്തേണ്ടത്.വാഹനങ്ങളുടെ പിൻഭാഗത്ത് രണ്ട് വരികളായാണ് നമ്പർ രേഖപ്പെടുത്തേണ്ടത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പിൻവശത്തെ അക്ഷരങ്ങൾക്ക് 40 മില്ലമീ​റ്റർ ഉയരവും 07മില്ലീമീ​റ്റർ കനവും അക്ഷരങ്ങൾ തമ്മിൽ 05 മില്ലിമീ​റ്റർ അകലവും ഉണ്ടാകണം. അക്കങ്ങളുടെ ഉയരം 35ഉം കനം 07ഉം അകലം 05ഉം മില്ലീമീ​റ്റർ ആയിരിക്കണം. മുൻവശത്തെ അക്കങ്ങളുടെയും അക്ഷരങ്ങളുടെയും ഉയരം 30ഉം കനം 05ഉം അകലം 05ഉം മില്ലീമീ​റ്റർ ആയിരിക്കണം. ഹെവി ലൈ​റ്റ് വെഹിക്കിളുകളുടെ അക്കങ്ങളും അക്ഷരങ്ങളും ഉയരം 65ഉം കനം 10ഉം അകലം 10ഉം മില്ലീമീ​റ്റർ വീതമായിരിക്കണം. സ്വകാര്യ, വാണിജ്യ വാഹനങ്ങളിലെ നമ്പർ പ്ളേറ്റുകളുടെയും അതിലെ അക്ഷരങ്ങളുടെയും നിറവും വലിപ്പവും മാറ്റാൻ പാടില്ല. പുതിയ വാഹനങ്ങൾക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എച്ച്.എസ്.ആർ.പി പ്ളേറ്റുകൾ നിർബന്ധമാണ്. ഇതിൽ ക്രമീകരിച്ചിരിക്കുന്ന ഹോലോഗ്രാമും ലേസർ കോഡും മാറ്റാൻ പാടില്ല.

പേരും ചിത്രങ്ങളും വേണ്ട

നമ്പർ പ്ളേറ്റുകളിൽ എഴുതുന്ന അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഡിസൈൻ മാറ്റരുത്. നമ്പർ പ്ളേറ്റിൽ പേര്, കലാരൂപങ്ങൾ എന്നിവ ചേർക്കരുത്.ബോൾഡ് ആയ നമ്പർ പ്ളേറ്റുകൾ ഉപയോഗിക്കരുത് (3D ജെൽ). അംഗീകൃതമായ എംബോസ്ഡ് നമ്പർ മാത്രമേ ഉപയോഗിക്കാവു.

പിഴയ്ക്കുപുറമേ മറ്ര് നടപടികളും

നമ്പരിലും നമ്പർ പ്ളേറ്റിലും നിയമവിരുദ്ധമായ 'നമ്പരുകൾ' കാണിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. നിയമാനുസൃതമല്ലാത്ത രീതിയിലും വലിപ്പത്തിലും വായിക്കാൻ കഴിയാത്ത തരത്തിലും ചിത്രപ്പണികൾ ചെയ്തും നിരത്തിലിറക്കുന്ന വാഹനങ്ങൾക്കെതിരെ ഇന്ന് മുതൽ കർശന നടപടികൾ ഉണ്ടാകും. പിടിവീണാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട. തെറ്റ് തിരുത്തുന്നതിനൊപ്പം മോട്ടോർ വാഹന വകുപ്പിലെ 50, 51 നിയമങ്ങൾ പ്രകാരം നടപടി നേരിടേണ്ടിവരും.താക്കീതും പിഴയും കൊണ്ട് പഠിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുകയും വണ്ടി പിടിച്ചെടുക്കുകയും ചെയ്യും.

.

വാഹനങ്ങളുടെ നമ്പർ പ്ളേറ്റിൽ രൂപമാറ്റം വരത്തുന്നത് കുറ്റകരമാണ്. നിയമം ലംഘിച്ചാൽ പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും അധികാരമുണ്ട്. വ്യാജ നമ്പർ പ്ളേറ്റ് ഘടിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്.

മോട്ടോർ വാഹന വകുപ്പ്...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL