SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

മിന്നൽ പ്രളയത്തിൽ വലഞ്ഞ് ജനങ്ങൾ

ranni

പത്തനംതിട്ട : മിന്നൽ പ്രളയത്തിന്റെ കെടുതിയിൽ വലയുകയാണ് ജില്ലയിലെ ജനങ്ങൾ. വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് അഭയം പ്രാപിച്ചിരിക്കുകയാണ് 1076 കുടുംബങ്ങൾ. ആകെ 95 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിയ്ക്കുന്നത്. തിരുവല്ലയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്. 1530 ആണുങ്ങളും 1547 സ്ത്രീകളും 489 കുട്ടികളും ക്യാമ്പിലുണ്ട്. തിരുവല്ല ക്യാമ്പിൽ ഗർഭിണിയായ രണ്ട് യുവതികളുമുണ്ട്. ക്യാമ്പുകളിൽ അത്യാവശ്യ സൗകര്യങ്ങൾ ലഭ്യമല്ലെന്ന ആക്ഷേപം പരക്കെ ഉയർന്നെങ്കിലും പരിഹരിച്ചുവെന്നാണ് അധികൃതർ പറയുന്നത്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ

കോഴഞ്ചേരി : 18

കോന്നി : 5

റാന്നി : 9

മല്ലപ്പള്ളി : 16

തിരുവല്ല : 47

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL