SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.09 AM IST

എഴിക്കാട് 340 കുടുംബങ്ങൾ വെള്ളത്തിൽ

ezhi

പത്തനംതിട്ട : 175 ബ്ലോക്കുകളിലായി 36 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഏഴിക്കാട് ഉന്നതി​ പ്രളയജലത്തിൽ മുങ്ങി. ഉന്നതിയിലെ 340 വീടുകളിലും വെള്ളം കയറി. ഇലക്ട്രിക് ഉപകരണങ്ങളും ഫർണിച്ചറുകളും വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും പ്രളയജലത്തിൽ മുങ്ങി.

എസ്.എൻ.ഡി.പി.യു.പി സ്കൂൾ വല്ലന, ടി.കെ.എം ആർ.എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വല്ലന, മണപ്പള്ളി യു.പി.സ്കൂൾ കിടങ്ങന്നൂർ, സെന്റ് തോമസ് ഓഡിറ്റോറിയം കിടങ്ങന്നൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്കും മറ്റ് ബന്ധു വീടുകളിലേക്കും കുടുംബങ്ങൾ മാറി. ക്യാമ്പിലെത്താതെ ചി​ലർ ഉന്നതിയിലെ ഇരുനില വീടുകളുടെ മുകളിലത്തെ നിലയിലും വീടുകളുടെ ടെറസിലും അഭയം പ്രാപിച്ചിട്ടുണ്ട്.

ഹോളോബ്രിക്സ് കമ്പിനി മുങ്ങി

എഴിക്കാട് ഉന്നതിയിൽ ഒരേക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന അവിട്ടം ഹോളോബ്രിക്സ് കമ്പിനി പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. കട്ടനിർമ്മിക്കുന്ന മെഷ്യനുകളും മോട്ടോറുകളും സിമിന്റും വെള്ളത്തിനടിയിലായി. ഏകദേശം ഏഴുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പ്രസാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL