SignIn
Kerala Kaumudi Online
Thursday, 06 August 2026 1.43 AM IST

ജില്ലാകളക്ടർ സന്ദർശിച്ചു

rr

പത്തനംതിട്ട : ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ കളക്ടർ എ. നിസാമുദ്ദീൻ സന്ദർശിച്ചു. ദുരിന്തബാധിതരായ കുടുംബങ്ങൾക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ജില്ല ഭരണകൂടം മുൻഗണന നൽകുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിൽ കൃത്യമായ ഏകോപനത്തോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ എത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കി. ആറൻമുള ജി.വി.എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശനത്തിനിടെ അവധി അപേക്ഷയുമായി എത്തിയ കുട്ടികളോട് എല്ലാവരുടേയും ആവശ്യം പരിഗണിക്കുമെന്ന് ജില്ല കളക്ടർ പുഞ്ചിരിയോടെ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL