
നാരങ്ങാനം : നാരങ്ങാനം പഞ്ചായത്തിൽ എൻ.ഡി.എ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ യു.ഡി.എഫിന്റെ ആവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. 14 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിലെ കക്ഷി നില യു.ഡി.എഫ് 6, എൻ.ഡി.എ 6, എൽ.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ്.
തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തുല്യ സീറ്റ് ലഭിച്ചതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് ബി.ജെ.പിയിലെ വി.ബി.പ്രസാദ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ രണ്ട് അംഗങ്ങൾ കൂടി യു.ഡി.എഫിനെ പിന്തുണച്ചാൽ എൻ.ഡി.എ ഭരണം വീഴും.
സാഹചര്യം പരിഗണിച്ച് തീരുമാനം പാർട്ടി തീരുമാനമെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |