
റാന്നി: പ്രളയ ദുരിത ബാധിതർക്ക് ഡോ. യൂഹാനോൻ മാർത്തോമ്മാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷിന് ബെഡ്ഷീറ്റുകൾ കൈമാറി ഫൗണ്ടേഷൻ ചെയർമാൻ റെജി താഴമൺ ഉദ്ഘാടനംചെയ്തു. ഫാ. കെ. എ. ചെറിയാൻ, കെ. എ . വർഗീസ് ജോബി ഈശോ, ഷാജി പള്ളിപ്പടികയിൽ എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റ് ജോമോൻ, തോട്ട പ്പുഴശ്ശേരി പഞ്ചായത്തിൽ പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, അയിരൂർ പഞ്ചായത്തിൽ പ്രസിഡന്റ് സുരേഷ് കുഴിവേലി, ചെറുകോൽ പഞ്ചായത്തിൽ പ്രസിഡന്ര് അജീന നജീബ്, എന്നിവർ ബഡ്ഷീറ്റുകൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |