
ചെങ്ങന്നൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോയ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽനിന്ന് 570 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഡ്രൈവർ കാസർഗോഡ് ഹിദായത്ത് നഗർ ചേറ്റുംകുഴി വീട്ടിൽ അബ്ദുൽ നൗഷാദ് (40) നെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കാരയ്ക്കാട് പള്ളിപ്പടിക്ക് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുകയില ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന വാൻ റോഡരികിൽ നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത 570 പായ്ക്കറ്റുകൾക്ക് വിപണിയിൽ ഏകദേശം 28,500 രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |