
പത്തനംതിട്ട: കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ ശബരി വിമാനത്താവളം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി.സതീശന് നൽകി. സി.വി. ശാന്തകുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജികുമാർ രണ്ടാംകുറ്റി, കൗൺസിൽ വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തുംകരോട്ട്, ടി. തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |