
ഇലന്തൂർ : ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ടൗൺ വാർഡിൽ പ്രണവം ജെ.എൽ.ജി ഗ്രൂപ്പിന്റെ നിറപ്പൊലിമ പദ്ധതിയുടെ ബന്തിപ്പൂ വിളവെടുപ്പ് നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര.വി ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീവിദ്യ.വി.ജി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ്.കെ.എ, വാർഡ് മെമ്പർമാരായ അന്നമ്മ റോയി, റോഷ്‌നി, ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ആതിര.സി.ഡി, ജില്ലാ പ്രോഗ്രാം മാനേജർ സുഹാന ബീഗം എന്നിവർ സംസാരിച്ചു.
റോഡരികിൽ വിപണി നടത്തുന്നതിനായി ഓമല്ലൂർ ഗ്രാമീൺ ബാങ്ക് മാനേജർ ക്രിസ്റ്റി ജോർജ് ഗ്രൂപ്പ് അംഗങ്ങൾക്ക് കുട കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |