
കലഞ്ഞൂർ : സി.പി.എം കലഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ജില്ലാസെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി. അഡ്വ.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാകമ്മിറ്റി അംഗം തുളസീധരൻ പിള്ള, ഏരിയ സെക്രട്ടറി അഡ്വ.രാജീവ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ലോക്കൽ സെക്രട്ടറി എസ്.രഘു, ഏരിയ കമ്മിറ്റി അംഗം പുഷ്പവല്ലി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |