
പത്തനംതിട്ട : ഇന്ന് ഉത്രാടം. ഓണത്തെ വരവേൽക്കാനായി അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്കേറി കഴിഞ്ഞു. പലചരക്ക്, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. പൂക്കളുടെ വിപണിയിലും വസന്തോത്സവമായി. പൂരാട ദിനമായ ഇന്നലെ രാവിലെ മുതൽ ഇടവിട്ടുള്ള മഴ വെല്ലുവിളിയായെങ്കിലും നഗരത്തിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ നിയമിച്ചുണ്ട്. നാടൻ പച്ചക്കറികളുമായി നാട്ടുച്ചന്തകളും കവലകൾ തോറും പച്ചക്കറി സ്റ്റാളും തുറന്നിട്ടുണ്ട്. ഇലക്ട്രിക്ക്, ഗൃഹോപകരണ വിപണിയിൽ ഓണം ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗപ്പെടുത്താനുള്ളവരുടെ തിരക്കാണ്. തിരുവോണത്തിന് തലേന്ന് വിഭവങ്ങൾ ഒരുക്കാനുള്ള തത്രപ്പാടിലാണ് വീട്ടകങ്ങൾ. വിലക്കയറ്റം ഓണത്തിന് വെല്ലുവിളിയായെങ്കിലും ആഘോഷത്തിന് കുറവൊന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |