
പത്തനംതിട്ട : ഉത്രാടദിനം മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി ഉൾപ്പടെ ജില്ലയിലെ ഓണാഘോഷ പരിപാടികൾ പൂർത്തിയാകുന്നത് വരെ പ്രധാന ആഘോഷ സ്ഥലങ്ങളും ഓണാഘോഷ പരിപാടികൾ നടക്കുന്ന മറ്റു സ്ഥലങ്ങളും പ്രധാന ടൗണുകളും ഷാഡോ പൊലീസ് കർശന നിരീക്ഷണത്തിലാക്കും. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരമാണ് നിരീക്ഷണം.
ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഷാഡോ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓരോ സ്റ്റേഷനിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കൂടാതെ അതാത് സ്റ്റേഷനിലെ പരിചയസമ്പന്നരായ രണ്ട് പൊലീസുദ്യോഗസ്ഥർ അടങ്ങുന്നതാണ് ഷാഡോ സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |