
വള്ളിക്കോട് : കുടമുക്ക് 5380- ാം എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് അഡ്വ.ഹരിദാസ് ഇടത്തിട്ട നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാർ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി വി.ഷാബു മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് ഭാസ്കർ, ബീന സോമൻ, മുരളീധരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ബിന്ദു കെ.ശ്യാം, രാജേഷ് കുമാർ, രാധാകൃഷ്ണപിള്ള, രമേശ് ഗോപിനാഥ്, രാജി മോഹനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |