SignIn
Kerala Kaumudi Online
Friday, 28 August 2026 1.37 AM IST

ഉത്രാടപ്പൂയൽ സമർപ്പിച്ചു

kalleli-oorali-appoopan

കോന്നി : തലമുറകളായി കാത്തുസൂക്ഷിച്ചുവരുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും മണ്ണിൽ കൗളശാസ്ത്രവിധി പ്രകാരം പൂർവികർക്ക് ഊട്ടും പൂജയും അർപ്പിച്ച് തിരുവോണദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 999 മലവില്ലന്മാർക്കും ഉത്രാടപ്പൂയൽ സമർപ്പിച്ചു. മലകളുടെ ഉറപ്പിലും മണ്ണിന്റെ വിശ്വാസത്തിലും അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 21 തേക്കിലകൾ നാക്കുനീട്ടി അടുക്കിവെച്ച് ഓരോ ഇലയിലും ചുടുവർഗങ്ങളും വിഭവങ്ങളും സമർപ്പിച്ച് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. കള്ളും കരിക്കും കലശവും സമർപ്പിച്ച് പ്രകൃതിശക്തികൾക്കും സർവ്വചരാചരങ്ങൾക്കും ഊട്ട് നൽകുന്നതായിരുന്നു ഉത്രാടപ്പൂയൽ സമർ​പ്പണം. ആദിദ്രാ​വിഡ - നാഗഗോത്ര സങ്കൽപ്പത്തിൽ ഊന്നിയുള്ള അനുഷ്ഠാന പൂജകളും അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL