
കൈപ്പട്ടൂർ : വയലാ വടക്ക് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന പഞ്ചലോഹ കൊടിമരത്തിനുള്ള തേക്കുതടി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. തേക്കുമരം സമർപ്പിക്കുന്ന ചടങ്ങ് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ഷാബു, യൂണിയൻ ഇൻസ്പെക്ടർ ആർ.രാജേഷ് കുമാർ, ഭരണ സമിതി അംഗം ശ്രീജിത്ത് പ്രഭാകർ, ഉപദേശക സമിതി രക്ഷാധികാരി പുരുഷോത്തമൻ നായർ അമ്പലത്തറ, ചെയർമാൻ കെ. രാധാകൃഷ്ണൻ , സെക്രട്ടറി പി.ശിവകുമാർ, ഉണ്ണികൃഷ്ണൻ നായർ , ശശിധരൻ നായർ, രാജ് മോഹനൻ നായർ, കെ.എൻ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |