
അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 'ഓസോൺ ദിനാചരണം ഭൂമിക്കൊരു കുട' എന്ന പേരിൽ ശിൽപ്പശാല നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ജി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സമിതി കൺവീനർ മുരളി കുടശ്ശനാട് ക്ലാസ് എടുത്തു. സെക്രട്ടറി എസ്.അൻവർഷ, ബിജു ജനാർദ്ദനൻ, എസ്.താജുദ്ദീൻ, എം.എ.സലാം, ഷെഹിൻ.എസ്, രമ്യ.എസ്, സൗമ്യ.എസ്, എന്നിവർ പ്രസംഗിച്ചു. വി.എസ്.വിദ്യ പ്രകൃതി ക്വിസിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |