SignIn
Kerala Kaumudi Online
Saturday, 19 September 2026 3.39 AM IST

സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് തിരുവല്ലയിൽ തുടക്കം

sammelanam

തിരുവല്ല : കരുത്തുറ്റ പ്രകടനത്തോടെ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് തിരുവല്ലയിൽ തുടക്കമായി​. വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ മാർക്കറ്റ് ജംഗ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. തുടർന്ന് നടന്ന തൊഴിലാളി സംഗമം മുൻമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.ബി.ഹർഷകുമാർ, സി.പി.എം ജില്ലാസെക്രട്ടറി രാജുഏബ്രഹാം, സംസ്ഥാന കമ്മി​റ്റി അംഗം കെ.പി.ഉദയഭാനു, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ, ദേശീയ കൗൺസിൽ അംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് ദേശീയ സമിതിഅംഗം പ്രഭാവതി, പി.ജെ.അജയകുമാർ, ട്രഷറർ അഡ്വ.ആർ.സനൽകുമാർ, കെ.സി.രാജഗോപാലൻ, ശ്യാമശിവൻ, കെ.അനിൽകുമാർ, സക്കീർ അലങ്കാരത്ത്, പ്രൊഫ.കെ.മോഹൻ കുമാർ, എൻ.സജികുമാർ, കൃഷ്ണകുമാർ, ബൈജു ഓമല്ലൂർ, മിനി രവീന്ദ്രൻ, കമലാസനൻ, ബിനിൽകുമാർ, കെ.ബാലചന്ദ്രൻ, അഡ്വ.ആർ.രവിപ്രസാദ്, അഡ്വ.ആർ.മനു എന്നിവർ നേതൃത്വം നൽകി.

പ്രതിനിധി സമ്മേളനം ഇന്നും നാളെയും

ഇന്നും നാളെയും പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം മുൻമന്ത്രിയും സി.ഐ.ടി.യു അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗവുമായ വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് പതാക ഉയർത്തും. സെക്രട്ടറി പി.ബി.ഹർഷകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി എന്നിവയ്ക്കുശേഷം നാളെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളും ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 400പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. നവംബർ 6മുതൽ 8വരെ കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാസമ്മേളനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL