
മല്ലപ്പള്ളി : വൈദ്യുതി മുടക്കത്തിനെതിരെ സി.പി.ഐ നേതൃത്വത്തിൽ വായ്പ്പൂര്, അയിരൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. വായ്പ്പൂര് നടന്ന ധർണ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ.സതീശ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി നവാസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. എഴുമറ്റൂർ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, പി.പി സോമൻ, ജെയിംസ് ജോൺ, കെ.ആർ.കരുണാകരൻ, ടി.എസ്.ഷാജി, പ്രസാദ് വലിയമുറിയിൽ, ജോൺ ചാക്കോ, ഇല്യാസ്മോൻ, എം.എ ഷാജി എന്നിവർ പ്രസംഗിച്ചു. അയിരൂർ നടന്ന ധർണ്ണ എഴുമറ്റൂർ മണ്ഡലം അസി.സെക്രട്ടറി പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |