
പത്തനംതിട്ട : കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛ്താ ഹി സേവ 2026 കൈയോട് കൈ ക്യാമ്പയിന് തുടക്കമായി. ജില്ലാതല ലോഗോ പ്രകാശനം ആന്റോ ആന്റണി.എം.പി ജില്ലാകളക്ടർ എ.നിസാമുദ്ദീന് നൽകി നിർവഹിച്ചു. മാലിന്യരഹിത പുതുയുഗ കേരളത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഗാന്ധി ജയന്തി ദിവസം വരെ വിപുലമായ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്ന ക്യാമ്പയിനാണ് തുടങ്ങിയത്. ജില്ലാദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.ഇ.വിനോദ് കുമാർ, ജില്ല ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.എം.വിനീത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |