
സീതത്തോട് : പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ മേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സീതത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ജോബി ടി.ഈശോ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സജി, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.ആർ.മഹേഷ്, ശാലിനി ബാലൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.വാസുദേവൻ, രാജു കലപ്പമണ്ണിൽ, സൂര്യ രതീഷ്, എം.ആർ.ഷേർലി, വർഗീസ് കോശി, ഷീന പ്രകാശ്, ഷീജ സത്താർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |